തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ബൈക്ക് കത്തി നശിച്ചു.കൊല്ലം മൈനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ KL02 4615 പൾസർ ബൈക്കാണ് കത്തി നശിച്ചത്.ഷോർട്ട് സർക്യൂട്ടും മൂലം കത്തിയ ബൈക്ക് പൂർണ്ണമായും നശിച്ചു .പാളയം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരുന്നപ്പോൾ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ബൈക്കിൽ തീ കത്തുന്നതായി അറിയിച്ചത്. അരുൺ ബാബു ഉടനെ ബൈക്കിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ . ബൈക്ക് പൂർണമായും കത്തി നശിക്കുകയും ചെയ്തു. ഉടൻ അഗ്നി രക്ഷാ സേന സംഭവ സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസർ മധു ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ നോബിൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.



