കഴക്കൂട്ടം: മയക്കുമരുന്നുമായി രണ്ടുപേരെ കഴക്കൂട്ടം പൊലീസ് പിടികൂടി. ഞാണ്ടൂർക്കോണം അംബേദ്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 65 ഗ്രാം എം.ഡി.എം.എയും ലഹരി ഗുളികകളും സിറിഞ്ചുകളും കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അബേദ്കർ നഗർ കോളനിയിൽ നിന്നാണ് എസ്.ഐമാരായ തുളസീധരൻ നായർ, മിഥുൻ, സി.പി.ഒമാരായ അരുൺ രാജ് , പ്രഭിൻ, വിജേഷ്, ചിന്നു, അൻവർഷാ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
