കൊല്ലം : കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം. കൊല്ലം കുണ്ടറ സ്വദേശിനിയെ തിരുവനന്തപുരം പാലോട് എത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കുണ്ടറയിൽ നിന്നും കാണാതാവുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ജെസീർ പെൺകുട്ടിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട് ജംഗ്ഷനിലേക്ക് വിളിച്ചു വരുത്തി. അവിടെ നിന്നും നൗഫലിൻ്റെ കാറിൽ പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ട് പോകുകയായിരുന്നു’ തുടർന്ന് തിരുവനന്തപുരം പാലോട് ഒരു വീട്ടിൽ എത്തിച്ച് പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
നിയാസാണ് കടുത്ത ദേഹോപദ്രവം ഏൽപ്പിച്ചതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. നിലവിൽ പോലീസ് പെൺകുട്ടിയെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ചു.ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.
