സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ

സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ

തിരുവനന്തപുരം: നടുറോഡിൽ കാറിൽ നിന്നു സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ. തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും സിനിമ താരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ചയാളെയാണ് കയ്യോടെ പിടികൂടിയത്. മിന്നൽ മുരളി, കോൾഡ‍് കേസ്, ദ് ഗ്രേറ്റ് ഫാദർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ജിബിൻ അഭിനയിച്ചിട്ടുണ്ട്. നഗരത്തിലെ കാർ ഷോറൂമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിധീഷ് ആണ് പിടിയിലായത്.വീടിനുള്ളിലേക്ക് വാഹനം കയറാത്തതിനാൽ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിൻ സ്ഥിരമായി കാർ പാർക്ക് ചെയ്യുന്നത്. പതിവുപോലെ ജോലി കഴിഞ്ഞു വന്ന് കാർ പാർക്ക് ചെയ്ത് ജിബിൻ വീട്ടിലേക്ക് പോയി. ഇന്നലെ വൈകിട്ട്, കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയിൽ പോയി മടങ്ങി വരുമ്പോൾ കാറിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഇരിക്കുന്നതും കണ്ടതായി ജിബിൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാൾ പുറത്തിറങ്ങി വന്നു. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു. കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ സ്റ്റീരിയോ ആണെന്നു പറഞ്ഞു. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ജിബിൻ പറയുന്നു. ഉടൻ ആളുകളെ വിളിച്ചു കൂട്ടി, മോഷ്ടാവിനെ മ്യൂസിയം പൊലീസിനെ കൈമാറി. തന്റെ 16 വർഷത്തെ സർവീസിനിടയിൽ ആദ്യമായാണ് ഒരു കള്ളനെ പിടികൂടുന്നതെന്ന് ജിബിൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *