ആറ്റിങ്ങൽ: കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദ്രോഹ കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും സങ്കടിപ്പിച്ചു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നു ആരംഭിച്ച മാർച്ച് കച്ചേരി ജംഗ്ഷനിൽ അവസാനിച്ചു. തുടർന്നു നടന്ന യോഗം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നായർ, ചന്ദ്രബോസ്, രാധാകൃഷ്ണകുറുപ്പ്, സി.വി അനിൽകുമാർ, റ്റി. ദിലീപ്കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Posted inAttingal
