നേമം: പെരിങ്ങമല കേളേശ്വരം ഭാഗത്ത് എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ എം.ഡി.എം.എ പിടികൂടി. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (27), പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുൽ (27) എന്നിവർ പിടിയിലായി.എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹോണ്ട ഡിയോ സ്കൂട്ടറിൽ വില്പനക്ക് കൊണ്ടുവന്ന 31.51 ഗ്രാം പിടികൂടിയത്.അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽ രാജൻ, അക്ഷയ് സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ മഞ്ചു വർഗീസ്, ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Posted innemam
