കിളിമാനൂർ: നെടുമ്പാറ സ്വദേശി രാകേഷ് ചന്ദ്ര മകം വീട് എന്നയാളുടെ ഒഴിഞ്ഞു കിടന്ന വീട്ടിന്റെ വാതിൽ കുത്തി തുറന്നു അകത്തുകയറി മുറിയിൽ സൂക്ഷിച്ചിരുന്ന 40 ഓളം റബ്ബർ ഷീറ്റുകളും മൂന്നു ചാക്കുകളിലായി ഏകദേശം 60 കിലോഗ്രം വരുന്ന ഒട്ടുപാലും മോഷ്ടിച്ചെടുത്ത കേസിലെ പ്രതി അങ്കമാലി ഇളവൂർ പീടിക പറമ്പിൽ വീട്ടിൽ ജോബിൻ ( 36 ) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച് എടുത്ത ഷീറ്റുകളും ഒട്ടുപാലും രാത്രിയിൽ കൊണ്ടുപോകാൻ കഴിയാതെ അടുത്തുള്ള പുരയിടത്തിൽ സൂക്ഷിച്ചു 11-ാം തീയതി രാവിലെ വാഹനവുമായി എത്തി എടുത്തുകൊണ്ടു പോകാൻ ശ്രമിക്കവേ നാട്ടുകാർക്ക് സംശയം തോന്നി തടഞ്ഞുനിർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു എന്നാൽ ഇതിനിടെ ഓടി രക്ഷപ്പെട്ടിരുന്ന പ്രതിയെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു, അജി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണത്തിൽ പ്രതിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ള വിവരം പോലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Posted inCrime Kilimanoor
