



കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കിളിമാനൂരിൽ സെമിനാർ സംഘടിപ്പിച്ചു. കെജിഒ യെ ആറ്റിങ്ങൽ ഏരിയ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത് മറവി രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ നേമം വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജ് ലക്ചർ ഡോക്ടർ ബിന്ദു ബി. ആർ ക്ലാസുകൾ എടുത്തു. കെ.ജി.ഒ.എ. തിരുവനന്തപുരം നോർത്ത് വൈസ് പ്രസിഡൻ്റ് ഷമ്മി ബെക്കർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റാർലി .ഓ. എസ് കെ.എസ്.ജോതികുമാർ ,യൂണിറ്റ് സെക്രട്ടറി ശ്രീജ ലക്ഷ്മി യൂണിറ്റ് പ്രസിഡൻ്റ് ബീന.ജെ. എസ് ഡോ.തങ്ക, ജയറാം, ശ്രീജ റാണി തുടങ്ങിയവർ പങ്കെടുത്തു.

