തിരുവനന്തപുരം: പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ. ഇടിഞ്ഞാര്‍ മൈലാടുംകുന്ന് മല്ലച്ചല്‍ എന്ന സ്ഥലത്താണ് കാട്ടുതീ പടരുന്നത്. 50 ഏക്കര്‍ വനമേഖല കത്തിനശിച്ചു. വിതുര ഫയര്‍ഫോഴ്സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വാച്ചര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിക്കുകയാണ്.ഇന്ന് പകല്‍ 11 മണിയോടെയാണ് നാട്ടുകാര്‍ തീ കത്തുന്നത് കണ്ടത്. ഉടന്‍ വനംവകുപ്പിനെ അറിയിക്കുകയും അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിതുര ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. ഇടിഞ്ഞറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള് വനത്തിലാണ് തീ പടര്‍ന്ന് പിടിക്കുന്നത്. ഇവിടേക്ക് ഫയര്‍ഫോഴ്സ് വാഹനത്തിന് പോകാന്‍ സാധിക്കില്ല. കമ്പ് കൊണ്ട് അടിച്ചും ഫയര്‍ ബ്രേക്കര്‍ ഉപയോഗിച്ചുമാണ് തീ അണക്കുന്നത്. വെയില് അധികമായതിനാല്‍ പെട്ടെന്ന് തീ പടരുകയാണ്. മ്ലാവ് കൂടുതല്‍ ഉള്ള സ്ഥലമാണ് ഇടിഞ്ഞാര്‍ മേഖല. അതിനാല്‍ തീ നിയന്ത്രണ വിധേയത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Posted inThiruvananthapuram
