മേടമാസ പൂജകൾക്കായി ശബരിമല നട 11ന് തുറക്കും. 11 മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് – 19 ആർ ടി പി.സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ കൊവിഡ്- 19 പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും ശബരിമല ദർശനത്തിന് അനുമതി ഉണ്ടായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു.
14 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും. 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
