കിളിമാനൂർ: കിളിമാനൂർ പുല്ലുവിള മഹേഷ് ഭവനിൽ മണിയൻ മകൻ രാജീവ്(32) എന്നയാളുടെ മോട്ടോർസൈക്കിൾ കല്ല് കടവ് മാടാൻ നട ക്ഷേത്രത്തിന് സമീപത്ത് നിന്നും മോഷ്ടിച്ച് കൊണ്ട് പോയ കേസിലെ പ്രതി അറസ്റ്റിൽ. പാങ്ങോട് കോച്ചാലുംമൂട് കാഞ്ചി നട ബൗണ്ടർ വിള തട്ടരികത്ത് വീട്ടിൽ ബാബുവിന്റെ മകൻ വിഷ്ണു (27) ആണ് പോലീസിന്റെ പിടിയിലായത്. മോഷണം പോയ ബൈക്കിനെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവി ഡി ശില്പയ്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത് കെ നായർ സിനിയർ പോലീസ് ഓഫീസർ ഷംനാദ് അരുൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
