തോന്നയ്ക്കൽ: യുവജനങ്ങൾക്ക് വേണ്ടത് സ്നേഹം നിറഞ്ഞ രാജ്യമാണെന്നും അങ്ങനെയെങ്കിൽ രാജ്യസ്നേഹത്തിന് വേണ്ടി പ്രത്യേക പ്രചാരണം വേണ്ടിവരില്ലെന്നും വി.ശി എം എൽbഎ അഭിപ്രായപ്പെട്ടു നെഹ്റു യുവ കേന്ദ്ര എ ജെ കോളേജ് ഓഫ് സയൻസ് ടെക്നോളജിയിൽ ആരംഭിച്ച പാട്രിയോട്ടിക് ക്ലബ്ബിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 യുവജനങ്ങൾ ഉള്ള മൂന്ന് പാട്രിയോട്ടിക് ക്ലബ്ബുകളാണ് രൂപീകരിച്ചത്. രാഷ്ട്ര പുനർനിർമാണത്തിൽ യുവജന പങ്കാളിത്തം ഉറപ്പാക്കി ദേശീയോത്ഗ്രഫണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ കെവൈ മുഹമ്മദ് കുഞ്ഞ് നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സ്രാമ്പിൻ, എക്കണോമിക്സ് മേധാവി ഡോക്ടർ ശാരദഗോപാലകൃഷ്ണൻ, ഡോക്ടർ ആര്യ സുരേഷ്, ഷാജി ആർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ നോഹലാജ്, ആസിഫ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.


