തിരുവനന്തപുരം: 20.02.2023 തീയതി ചാവരുകാവ് അമ്പലത്തിലെ ഘോഷയാത്രയ്ക്കിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഉത്സവ കമ്മിറ്റി അംഗമായ ഇലകമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജിനേയും സഹോദരങ്ങളേയും വീട്ടിൽ കയറി ദേഹോപദ്രവം ഏല്പിച്ച കേസിലെ രണ്ടാം പ്രതിയായ ഇലകമൺ അമ്മു ഭവനിൽ കല്ലുവിള വീട്ടിൽ കുമാർ മകൻ 26 വയസ്സുള്ള സുധീഷിനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിൻറെ നിർദ്ദേശത്തെ തുടർന്ന് അയിരൂർ എസ് ഐ സജിത്തിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ ലാൽ, ഇതിഹാസ് , സിവിൽ പോലീസ് ഓഫീസറായ ജുബൈർ , ജയ് മുരുകൻ വൈശാവ് എന്നിവർ ചേർന്നണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Contents
