തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ തക്കല സ്വദേശി മുഹൈദിനെയാണ് കാമുകിയും ചിറയിൻകീഴ് സ്വദേശി ഇന്‍ഷയും സഹോദരനും ഉൾപ്പെട്ട ആറുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ പക്കൽ ഉണ്ടായിരുന്ന സ്വർണവും പണവും ഇവർ കവർന്നിരുന്നു. മുഹൈദുമായി പ്രണയത്തിലായിരുന്ന ഇന്ഷാ ബന്ധത്തിൽ നിന്നും ഒഴിയണമെങ്കിൽ ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെ തുടർന്നാണ് മുഹൈദിനെ ആറ് അംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളുടെ വസ്തുക്കൾ കൊള്ളയടിച്ച ശേഷം വീണ്ടും എയർപോർട്ടിൽ എത്തിച്ച് മുങ്ങുകയായിരുന്നു തസ്കര സംഘം. തുടർന്ന് മുഹൈദ് വലിയതുറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്
