ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഏപ്രിൽ അഞ്ചിന് കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ മസ്ദൂർ കിസാൻ സംഘർഷ് റാലി ഡൽഹിയിൽ നടക്കും. അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളിയൂണിയൻ, സി.ഐ.ടി.യു എന്നീ സംഘടനകളാണ് റാലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ പന്തം കൊളുത്തി പ്രകടനം നടന്നു. ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്ന് ആരംഭിച്ച പ്രകടനം ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ്റ്റാൻന്റിന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന വിശദീകരണയോഗത്തിൽ സി ഐ ടി യു ആറ്റിങ്ങൽ ഏര്യാ പ്രസിഡന്റ് എം. മുരളിധരൻ, കർഷക സംഘം ഈസ്റ്റ് സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ്, വെസ്റ്റ് പ്രസിഡന്റ് മോഹനൻ നായർ , സെക്രട്ടറി ടി.വി അനിൽകുമാർ , കർഷക തൊഴിലാളി നേതാവ് എസ് സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി ഐ റ്റി യു നേതാക്കളായ രാജശേഖരൻ നായർ , ഗായത്രി ദേവി, ശ്രീലത പ്രദീപ്, സുധീർ, അജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


