കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവിൽ ഇസ്ലാം മതവിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. റമദാനിൽ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്.
അന്നപാനീയങ്ങൾ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുർആൻ പാരായണം, ദാനധർമങ്ങൾ. റമദാനിൽ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്. ശവ്വാൽ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീർ ധ്വനികളാൽ മുഖരിതം.
ഈദുഗാഹുകളിലും പള്ളികളിലും നടക്കുന്ന പെരുന്നാൾ നമസ്കാരം.ബന്ധുവീടുകളിലെ സന്ദർശനം, സൗഹൃദങ്ങൾ പുതുക്കൽ. ചെറിയ പെരുന്നാൾ വിശ്വാസികൾക്ക് ആഘോഷത്തിരക്കിന്റെ ദിവസമാണ്. മൈലാഞ്ചിമൊഞ്ചിൽ വീടകങ്ങളിലും ആഘോഷം.
