January 15, 2026

തിരുവനന്തപുരം: വിശുദ്ധ റംസാൻ നോമ്പുകാലത്തെ ഇസ്ലാമിക കീർത്തനങ്ങൾ ആലപിച്ച് സംഗീത സാന്ദ്രമാക്കിയ മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബുവിനെയും ഈ കീർത്തനങ്ങൾ രചിച്ച കൈതപ്രം , കെ.ജയകുമാർ, പ്രഭാവർമ്മ, പ്രമോദ് പയ്യന്നൂർ, വി പി സുഹൈബ് മൗലവി, ബദറുദീൻ മൗലവി തുടങ്ങിയ 30 കവികളെയും പ്രേം നസീർ സുഹൃത് സമിതി റംസാൻ സ് നേഹാ ദരവ് നൽകി ആദരിക്കുന്നു. ഏപ്രിൽ 26 ന് വൈകുന്നേരം 5 മണിക്ക് ജോയിന്റ് കൗൺസിലുള്ള എം കെ എൻ ചെട്ടിയാർ ഹാളിൽ നടക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരങ്ങൾ സമർപ്പിക്കും. സൂര്യ കൃഷ്ണമൂർത്തി, എം ആർ തമ്പാൻ, ബാലു കിരിയത്ത്, പന്തളം ബാലൻ, വിമലാ മേനോൻ ടീച്ചർ, ചെങ്കൽ രാജശേഖരൻ, എസ്. സന്തോഷ് എന്നിവർ പങ്കെടുക്കുമെന്നും 4 മണി മുതൽ ഗാനസന്ധ്യയുമുണ്ടാകുമെന്നും സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *