തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം. രാവിലെ എട്ട് മുതൽ 11 വരെ ഡിപ്പോ പ്രവർത്തിക്കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.അന്നേ ദിവസത്തെ എല്ലാ സർവീസുകളും തൊട്ടടുത്ത ഡിപ്പോയായ വികാസ് ഭവനിൽ നിന്നും ആയിരിക്കും ആരംഭിക്കുന്നത്. തമ്പാനൂർ ഡിപ്പോയോട് ചേർന്നുള്ള പാർക്കിങ്ങ് സ്പേസിൽ നിന്നും തലേ ദിവസം വാഹനങ്ങള്‍ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Contents
