ആറ്റിങ്ങൽ: മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീയിടുകയും ചെയ്ത പ്രതി അറസ്റ്റിൽ. 24.02.2023 ന് രാത്രി ആറ്റിങ്ങൽ പൊയ്കമുക്ക് തടത്തരികത്തു വീട്ടിൽ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീട്ടിനകത്തു കയറി ദേഹോപദ്രവമേല്പിക്കുകയും വീട്ട് സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്ത പൊയ്കമുക്ക് പിണറുവിള വീട്ടിൽ ആനന്ദൻ മകൻ അനീഷ് (37) നെ അറസ്റ്റ് ചെയ്തു. പ്രതി നിരന്തരം മദ്യപിക്കുകയും പരിസരവാസികൾക് ഉപദ്രവങ്ങൾ ഉണ്ടാക്കി വരികയുമായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
Contents
