തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയ ശിവ കൃഷ്ണപുരം- തെങ്ങും വിള ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എ ഷൈലജാ ബീഗം നിർവ്വഹിച്ചു.പ്രസ്തുത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ വാർഡ് മെമ്പർമാരായ പി പവനചന്ദ്രൻ, എൻ രഘു, സുരക്ഷാ കോർഡിനേറ്റർ ആർ കെ ബാബു, ചന്ദ്ര മോഹൻ, ഹരിദാസ് എന്നിവർ പങ്കെടുത്തു.
Contents
