തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി ടി എം സി മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പ്രേം നസീർ 5-ാം മത് സംസ്ഥാന മാധ്യമ പുരസ്ക്കാരങ്ങൾ മേയ് 8 തിങ്കളാഴ്ച രാവിലെ 10 ന് മാസ്ക്കറ്റ് ഹോട്ടൽ കൺവെൻഷൻ സെന്ററിലെ സൊനാറ്റ ഹാളിൽ ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻ പിള്ള സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രേം നസീർ 97-ാം ജൻമദിനാഘോഷ വാർഷിക ഉൽഘാടനവും ഇതോടൊപ്പം നടക്കും. വി കെ പ്രശാന്ത് എം എൽ എഅദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ആ മുഖപ്രസംഗം നടത്തും. ടി കെ എ നായർ, പ്രഭാവർമ്മ, എം ആർ തമ്പാൻ, വി എസ് ശിവകുമാർ, പന്ന്യൻ രവീന്ദ്രൻ, കരമന ജയൻ, ജമീൽ യൂസഫ്, ചെങ്കൽ രാജശേഖരൻ നായർ, കലാപ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും.0
