തിരുവനന്തപുരം: ശ്രീ സത്യ സായി ബാബ യുടെ മാതാവായ ഈശ്വരാംബ യുടെ സ്മരണാർഥം നടത്തി വരാറുള്ള ഈശ്വരാംബ വാരാ ഘോഷത്തോടനുബന്ധിച്ച് ശ്രീ സത്യ സായി സേവാ സംഘടന തിരുവനന്തപുരം ജില്ലാ ഘടകത്തിൻ്റെയും യുവ ജന വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ ബാലവികാസ് കുട്ടികൾക്കായി സായി സമന്വയ 23 സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സമിതി തല സ്പോർട്സ് മീറ്റിൽ ഏഴു നൂറ്റി അൻപതോളം കുട്ടികൾ പങ്കെടുത്തു. രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ ജില്ലയിലെ 26 സമിതികളിൽ നിന്നുള്ള കുട്ടികൾ അണിനിരന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് മനോജ് മാധവൻ, വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് വിനോദ് ബാബു, എ ജി ഉണ്ണി കൃഷ്ണൻ, എൻ എസ് ബാബു, അഡ്വ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭഗവാൻ സത്യസായിബാബ യുടെ മാതാവായ ഈശ്വരാംബ യുടെ സ്മരണാർഥം മെയ് 6 വരെ ഈശ്വരാംബ വാരമായി ആഘോഷിക്കുന്നു. മാതൃത്വത്തിൻ്റെ മാതൃകയായ ഈശ്വരാംബ എക്കാലവും കുട്ടികൾക്കും രക്ഷ കർത്താക്കൾക്കും പ്രചോദന മായിരുന്നു. സ്റ്റേഡിയത്തിൽ കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടന്നു. ബാലവികാസ് ഗുരുക്കന്മാർ, രക്ഷ കർത്താക്കൾ, മഹിളാ വിഭാഗം പ്രവർത്തകർ, ജില്ലാ- സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
