ആറ്റിങ്ങൽ: ഖരമാലിന്യ പരിപാലന മേഖലയിൽ നവീന പദ്ധതികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആറ്റിങ്ങൽ നഗരസഭ. ഖരമാലിന്യ പരിപാലനത്തിൽ എന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ആറ്റിങ്ങൽ നഗരസഭ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെഎസ്ഡബ്ലിയുഎംപി പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടിയുളള കൺസൾട്ടേഷൻ മീറ്റിംഗ് നടത്തി.പദ്ധതി ഗുണഭോക്താക്കളായ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികൾ സംഘടനകൾ സ്ഥാപന മേധാവികൾ സാങ്കേതിക വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചു. ജന പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ സംവിധാനം നഗരസഭയിൽ കാര്യക്ഷമമായി നടത്തുകയാണ് ലക്ഷ്യമെന്ന് നഗരസഭ വൈസ് ചെയർമാൻ അറിയിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യത്തിൽ ഉപരി കാലഘട്ടത്തിനനുസരിച്ചുളള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നത്.നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിളള പരിപാടി ഉദ്ഘാടനം ചെയ്തു. ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി അരുൺ കെ എസ്,കെഎസ്ഡബ്ലിയുഎംപി പ്രതിനിധികളായ ഡോ. പി.ജി അനൂജ, വിജീഷ് പി. ജെവിക് വി റായൻ എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ റാംകുമാർ നന്ദി രേഖപ്പെടുത്തി.
