തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് നവകേരളം കർമ്മ പദ്ധതി, ഹരിത കേരള മിഷൻ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഭാഗമായി കിഴുവിലം ഗ്രാമ പഞ്ചായത്ത് കമുകറ വാളകം എലാ തോട് നവീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണീ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ, അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വത്സലകുമാരി, റ്റി സുനിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ലെനിൻ, തൊഴിലുറപ്പ് പദ്ധതിയുടെ എ ഇ മാരായ കുഷ്പു, സുജ തൊഴിലുറപ്പ് മാറ്റ് മാർ തുടങ്ങിയവർ പങ്കെടുത്തു.
Contents

