ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ മാലിന്യ പരിപാലന ഉപകരണങ്ങളുടെ വിതരണവും ഹരിത കർമ്മ സേനയ്ക്ക് വാങ്ങിയ വാഹന കൈമാറ്റവും എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. ഒരു മിനി ലോറി, അഞ്ച് ഇലട്രിക് ഗുഡ്സ് ഓട്ടോറിക്ഷകൾ, അഞ്ച് ബോട്ടിൽ ബൂത്ത്, 93 ബയോഗ്യാസ് പ്ലാൻറ് , 638 ബയോകമ്പോസ്റ്റർബിൻ, 33 ലിറ്റർബിൻ എന്നിവയാണ് നഗരസഭ 2022- 23 പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി വാങ്ങിയത്. നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ സ്വാഗതം ആശംസിച്ചു. മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ ടീച്ചർ, കൗൺസിലർമാരായ ആർ രാജു, കെ ജെ രവികുമാർ, രാജഗോപാലൻ പോറ്റി, ലൈല ബീവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആറ്റിങ്ങൽ നഗരസഭാംഗണത്തിൽ വച്ച് സങ്കടിപ്പിച്ച പരിപാടിയിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം ആർ റാംകുമാർ നന്ദിയും രേഖപ്പെടുത്തി.
