നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നും മാരക ആയുധങ്ങളുമായി 3 യുവാക്കളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് വേങ്കവിള വേട്ടമ്പള്ളി മേലെ നെട്ടറകുഴി വെട്ടുവിളാകത്ത് വീട്ടിൽ എ.അഖിലേഷ് (21), അരുവിക്കര കളത്തറ കരിയില അശ്വതി ഭവനിൽ വി.അഖിൽ (26), ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ എസ്.ജഗ്ഗു എന്ന സുജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന കൊടുവാളുകളും പിടിച്ചെടുത്തു. ഇന്നലെ തുറന്ന ഷെഡിനകത്ത് നിന്നും ഒരു യുവാവ് വാൾ എടുത്ത് വീശുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു പൊലീസ് സംഘം എത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Contents
