ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി വിരുതൻ മുങ്ങിയതായി കാട്ടി പമ്പ് ഉടമ പോലീസിൽ പരാതി നൽകി. ആറ്റിങ്ങൽ മുൻസിപ്പൽ ടൗൺഹാളിനെ എതിർവശത്തെ ശ്രീനാരായണ പാമ്പിലെ ജീവനക്കാരനാണ് 15000 രൂപ തട്ടിയെടുത്ത ശേഷം കടന്നു കളഞ്ഞതായി കാട്ടി പമ്പ് ഉടമ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്. വർക്കല സ്വദേശി എന്നുപറഞ്ഞാണ് ഇയാൾ പമ്പിൽ ജോലിക്ക് കയറിയതെന്നും, തന്റെ ഭാര്യവീട് പാലാം കോണത്ത് ആണെന്നും,ആധാറും ഫോൺ നമ്പരും ഫോട്ടോയും നൽകിയിരുന്നതായും എന്നാൽ ആദ്യ ദിവസം ട്രെയിനിയായി ജോലി നോക്കിയ ഇയാൾ ഇന്നു രാവിലെ പമ്പിലെ കാഷ്യർ ജോലിയിൽ പ്രവേശിച്ചതായും എന്നാൽ ഉച്ചകഴിഞ്ഞ് 1.15 ന് ബാത്റൂമിൽ പോകുന്നു എന്നു പറഞ്ഞു പോവുകയുമായിരുന്നു. എന്നാൽ ഏറെനേരം കഴിഞ്ഞ് ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതായി പമ്പിലെ മറ്റ് ജീവനക്കാർ അറിയുന്നത്. ഉടൻ തന്നെ കൗണ്ടർ പരിശോധിച്ചപ്പോൾ 15,000 രൂപയുടെ കുറവുണ്ടായിരുന്നതായി പമ്പ് ജീവനക്കാർ പറഞ്ഞു. ഇയാൾ നൽകിയ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ അത് താനല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും പറയുന്നു. തുടർന്ന് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
