തിരുവനന്തപുരം: കരമന ക്രൈം നമ്പർ 348/23 എൻ ഡി പി എസ് കേസിലെ6ആം പ്രതിയും കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും പിടിച്ച എം ഡി എം എ ബാംഗ്ലൂരിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്നതുമായ ഷാജികുമാർ മകൻ വിവേക് (23)രോഹിണി അപ്പാർട്മെന്റ് കൈമനം എന്നയാളെ കരമന പോലീസ് അറസ്റ്റ് ചെയ്തു . വിവേക് തകരപറമ്പിൽ മൊബൈൽ സർവീസ് സെന്റർ നടത്തുന്ന ആളാണ്. മൊബൈലിന്റെ സ്പെയർപാർട്സ് വാങ്ങാൻ വേണ്ടി ബാംഗ്ലൂർ പോകുന്ന രീതിയിലാണ് എംഡി എം എ കടത്തുന്നത്.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയുടെ നിർദേശനുസരണം കരമന സി ഐ സുജിത്, എസ് ഐ സുനിൽ കുമാർ സി പി ഒ മാരായ ഹരീഷ്, ശ്രീനാഥ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
