കിഴുവിലം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ 4 5 വാർഡുകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച സൗമ്യ അനുരൂപിന്റെ മകനായ ആദിത്യൻ എ എസ് രാജശേഖരൻ നായർ അജിതകുമാരി എന്നിവരുടെ മകളായ ആരതി എ ആർ പ്രതാപൻ മഞ്ജുഷ എന്നിവരുടെ മകനായ അക്ഷയ് പ്രതാപ്, ചന്ദ്രൻ കവിത എന്നിവരുടെ മകനായ കവി ചന്ദ് സി കെ എനിവർക്ക് അവരവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയും മധുരപലഹാരങ്ങളും നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ അംഗം എ എസ് ശ്രീകണ്ഠൻ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ബി എസ് ബിജുകുമാർ, ചൈതന്യ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഒ അജിതകുമാരി, അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നവർ പങ്കെടുത്തു.
Contents
