ആറ്റിങ്ങല്‍: കുടുംബശ്രീയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ നഗരസഭാ ആഫീസിനു മുന്നില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം ഡി സി സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി നേതാവുമായ പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുടുബശ്രീ യൂണിറ്റുകള്‍ക്കുളള ബള്‍ക്ക് ലോണ്‍തുക നഗരസഭ സി ഡി എസ് ചെയര്‍പേഴ്സണ്‍ രഹസ്യമായി ബി ജെ പി കൌണ്‍സിലറുടെ അക്കൌണ്ടിലേയ്ക്ക് അയച്ചുകൊടുക്കുകയും ബി ജെ പി കൌണ്‍സിലര്‍ അതില്‍നിന്നും മൂന്നുലക്ഷം രൂപയോളം സ്വന്തം ആവശ്യത്തിനായി ചെലവാക്കുകയും ചെയ്തതോടെ ആറ്റിങ്ങല്‍ നഗരസഭയിലെ ബി ജെ പി സിപിഎം അന്തര്‍ധാര പുറത്തുവന്നതായും. കോവിഡ് സമയത്ത് കുടുംബശ്രീകള്ക്കുളള സബ്സിഡി പോലും നാളിതുവരെ കൊടുത്തിട്ടില്ലെന്നും. സബ്സിഡി തുക ആരുടെ അക്കൌണ്ടിലേയ്ക്കാണ് പോയത് എന്നതുകൂടി വിജിലന്‍സ് അന്വേക്ഷിച്ചു കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കെണമെന്നും അന്വേക്ഷണം പൂര്‍ത്തിയാകുംവരെ ആരോപണ വിധേയയായ സി ഡി എസ് ചെയര്പേഴ്ണിനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും. ബി ജെ പി കൌണ്‍സിലര്‍ രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ്സ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണ്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് റ്റി പി അംബിരാജ, കൌണ്‍സിലര്‍മാരായ വി മുരളീധരന്‍നായര്‍, ജി ശങ്കര്‍, കെ ജെ രവികുമാര്‍, എ സതി, രമാദേവിഅമ്മ, മുന്കൌണ്സിലര്മാരായ പി വി ജേയ് കെ കൃഷ്ണമൂര്‍ത്തി, പി വി ജേയ്, ആര് എസ് പ്രശാന്ത്, പ്രിന്‍സ് രാജ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ പി ജയചന്ദ്രന്‍നായര്‍, ആലംകോട് അഷറഫ്, രഘുറാം, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹി ആദര്‍ശ്, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പരക്കുടി ബാബു,സതീഷ് കൊല്ലമ്പുഴ, ഷാജി, ദളിത് കോണ്‍ഗ്രസ്സ് നേതാവ് പ്രമോദ്കുമാര്‍, മഹിളാകോണ്‍ഗ്രസ്സ് ഭാരവാഹികളായ ദീപ, ഗായത്രീദേവി, ഉഷ, മണ്ഡലം, ബൂത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ ധര്‍ണ്ണാസമരത്തില്‍ പങ്കെടുത്തു.

