ഇടക്കോട് മുസ്ലിം ജമാഅത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെയും ഹജ്ജ് കർമത്തിന് പോകുന്നവരെയും ആദരിച്ചു. ജമാഅത് പ്രസിഡന്റ് സലിം പനവിള അധ്യക്ഷൻ ആയിരുന്നു. ചീഫ് ഇമാം നിളാമുദീൻ ബാഖവി പരിപാടി ഉൽഘാടനം ചെയ്തു. പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ പ്രൊഫ. ഉമർ ശിഹാബ് ക്ലാസ്സ് നയിച്ചു. അഡ്വ ഷിബു, അബ്ദുൽ അസീസ്, ഷാനവാസ്, ഹക്കിം, തൻസീർ, നവാസ്, അബ്ദുൽ സലാം, അസീസ്, സജാദ്, ഷാജി എന്നിവർ സംസാരിച്ചു.


