ആറ്റിങ്ങൽ :- നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചതിനെ തുടർന്ന് എം. ബി. ബി. എസ് അഡ്മിഷൻ കിട്ടിയ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി അനഘയ്ക്ക് ലീഡർ സാംസ്കാരികവേദി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത്കുമാർ പൊന്നാട അണിയിച്ച് മെമെന്റോ നൽകി ആദരിച്ചു. അവനവഞ്ചേരി കല്ലിങ്ങൽ വീട്ടിൽ അജി- ഉഷ ദമ്പദികളുടെ മകളാണ് അനഘ.സാംസ്കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എസ്. ശ്രീരംഗൻ, നഗരസഭ കൗൺസിലർ മാരായ എസ്. ശോഭനകുമാരി, വി. മല്ലിക, ഡി. സി. സി മെമ്പർ ഊരുപൊയ്ക അനിൽ, ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

