ആറ്റിങ്ങൽ :- ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓണഘോഷത്തോടനുബന്ധിച്ചു അവനവഞ്ചേരി അമ്പലജംഗ്ഷന് സമീപം ഹാപ്പിയിൽ വെച്ച് നടന്ന ഓണക്കിറ്റ് വിതരണോത്ഘാടനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. 100 പേർക്ക് മലക്കറി കിറ്റും നാളികേരവും വിതരണം ചെയ്തു.
സാംസ്കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണമൂർത്തി, ഊരുപൊയ്ക അനിൽ, എസ്. രത്നകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി അവനവഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ശശി, എ. ഗോപി, നഗരസഭാ കൗൺസിലർമാരായ ശോഭന, മല്ലിക, ലാലി എന്നിവർ പങ്കെടുത്തു.

