ആറ്റിങ്ങൽ: എസ് എഫ് ഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.ആറ്റിങ്ങൽ ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ,അവനവൻ ചേരിയിലെ ഗവ ഹൈസ്കൂൾ,ഗവ എൽ പി സ്കൂൾഎന്നിവിടങ്ങളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.മധുരം നൽകിയാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വരവേറ്റത്.എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അജീഷ്,ഏരിയ പ്രസിഡന്റ് വിജയ് വിമൽഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അർജുൻ, ആരോമൽ ഏരിയ കമ്മിറ്റി അംഗങ്ങളായ അഖിൽ, നിതിൻ ബാബു, ലോക്കൽ കമ്മിറ്റി അംഗം രാഹുൽ, അശ്വിൻ എന്നിവർ പങ്കെടുത്തു.
Contents
