ആറ്റിങ്ങൽ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിലെ പച്ചതുരുത്തിന്റെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി വൃക്ഷ തൈ നട്ടുകൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഏറ്റെടുത്ത മാമം ദേശീയപാതക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയിലാണ് തൈകൾ നട്ടത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർമാരായ എം താഹിർ, ഒ പി ഷീജ, സെക്രട്ടറി കെ എസ് അരുൺ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന പ്രതിനിധികൾ, ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Contents
