തിരുവനന്തപുരം: ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ മൂന്നാം പിറന്നാൾ നമ്പാഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.ചിറയിൻകീഴ് ബ്ലോക്കിലെ ഒരു കൂട്ടം കർഷകർ ചേർന്ന് ആരംഭിച്ച ഹരിതാമൃതം എന്ന കർഷക കമ്പനിയുടെ മൂന്നാം പിറന്നാൾ 2023 ജൂൺ 5 ന് നമ്പാഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ വെച്ച് ആഘോഷിക്കുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് ഹരിതാമൃതത്തിനായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനത്തിൻ്റെ താക്കോൽ നമ്പാഡ് എ ജി എം മീനു അൻവറിൻ്റെയും ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി ജോർജ്ൻ്റെയും സാനിത്യത്തിൽ നമ്പാഡ് ജി എം എച്ച് മനോജ് ഹരിതാമൃതം എം ഡി വീണാ സൂനു വിന് നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഹരിതാമൃതം സി ഇ ഒ ബിനു വി കുട്ടൻ ഡയറക്ടർമാരായ ശ്രീകല, ശരത്ചന്ദ്രൻ, ഷെല്ലി സുനു കയിക്കര എന്നിവർ പങ്കെടുത്തു.
