തിരുവനന്തപുരം: ഒരു മണിക്കൂറിലേറെ നീണ്ട വൈദ്യുതി തടസ്സത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. രാവിലെ 10 മുതൽ 11 വരെയായിരുന്നു തടസ്സം നേരിട്ടത്. നൂറുകണക്കിന് പേർ ഒപി എടുക്കാനായി നിൽക്കേവേ അപ്രതീക്ഷിതമായിട്ടായിരുന്നു വൈദ്യുതി തടസ്സം. ഒപിയും പരിസരവും കൂരിരുട്ടിലായി. ചിലർ വഴുതി വീണു.വൈദ്യുതി എത്തുന്നത് വരെ ഒപിയിലുള്ള ജീവനക്കാരും ചികിത്സ തേടി എത്തിയവരും ഇരുട്ടത്ത് ഇരുന്നു. സ്കാനിങ് വിഭാഗത്തിലും എക്സ്റേയിലും വൈദ്യുതി തടസ്സം നേരിട്ടു. ഇടയ്ക്ക് വന്നും പോയും വൈദ്യുതി ചാഞ്ചാട്ടം നടത്തിയതോടെ എക്സ്റേ, സ്കാനിങ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. മെഡിക്കൽ കോളജ് പോലെ ഒരു വലിയ ആശുപത്രിയിൽ ജനറേറ്റർ സംവിധാനമില്ലേയെന്ന ആശങ്ക പങ്കു വച്ചാണ് പലരും മടങ്ങിയത്.
Contents
