ആറ്റിങ്ങൽ: കെ എസ് ആർ റ്റി സി വർക്കേഴ്സ് യൂണിയൻ (ഐ. എൻ. റ്റി. യു. സി )ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഡിപ്പോയിൽ വെച്ച് നടത്തിയ യാത്രയയപ്പു സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. എസ് ശ്യാം കുമാർ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും റിട്ടയർ ചെയ്ത ആറ്റിങ്ങൽ ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ എസ്. അനിൽ കുമാർ, മെക്കാനിക് എസ്. ശിവകുമാർ എന്നിവരെ പൊന്നാടയും മെമൊന്റോയുംനൽകി ആദരിച്ചു. സമ്മേളനത്തിൽ വെച്ച് ഫുൾ A+ വാങ്ങിയ ജീവനക്കാരുടെ മക്കൾ ആയ അർഷാ, ഗൗരി നന്ദന, ഗായത്രി, ദേവി വി. എ സിദ്ധാർത്ഥ ബി. എസ്, ലയാ എസ്. കുമാർ എന്നിവരെ ക്യാഷ് അവാർഡും മെമെന്റൊയും നൽകി അഭിനന്ദിച്ചു. സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി. എസ് അനൂപ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. അജയ കുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സന്തോഷ്, സൗത്ത് ജില്ലാ പ്രസിഡന്റ് ഷിബു, ജില്ലാ ട്രഷറർ വി. എം വിനയൻ, റ്റി. യു രാജീവ്, എസ്. സാന്തോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി.
