നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു കടത്തിയ കേസിലെ മലപ്പുറം മാറഞ്ചേരി മംഗലത്തേൽ ഹൗസിൽ അബ്ദുൽ റസാഖിനെ (48) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് ബൈക്കും കണ്ടെത്തി. ഏപ്രിൽ 24 നാണ് മലയിൻകീഴ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം ഇലക്ട്രിക് കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വെള്ളറട സ്വദേശി പീശോയുടെ ബൈക്ക് കാണാതായത്.
Contents
