ചിറയിൻകീഴ്: കെ പി സി സി യുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കോൺഗ്രസ്സ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സിന്റെ ഭാഗമായി യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം സി ചന്ദ്രബാബു സദസ്സ് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി കെ എസ്സ് അജിത്കുമാർ അധ്യക്ഷനായി. മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി എസ്സ് അനൂപ്, ഡി സി സി ജനറൽ സെക്രട്ടറി എം ജെ ആനന്ദ് തുടങ്ങി നിരവധി യു ഡി എഫ് നേതാക്കൾ പങ്കെടുത്തു.അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാന ഭരണത്തിന്റെ ദുഷ്ചെയ്തികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്സെടുക്കുന്നത്. എ ഐ ക്യാമറ ഇടപാടിലെ അഴിമതിയിൽ പെട്ട് മുഖം വികൃതമായ പിണറായി സർക്കാരും, സി.പി.എമ്മും ജനശ്രദ്ധ തിരിക്കാൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നതായി നേതാക്കൾ ആരോപിച്ചു.യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വർഷത്തിൽ അഴിമതിയുടെ മാരത്തോണാണ് നടക്കുന്നതെന്നും സദസ്സ് ആരോപിച്ചു.
