ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ യോഗദിനം ആചരിച്ചു. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് സ്കൂൾ എസ് പി സി, എൻ എസ് എസ് എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ യോഗദിനം ആചരിച്ചു.പിടിഎ പ്രസിഡന്റ് വി എസ് വിജുകുമാർ അധ്യക്ഷത വഹിച്ച യോഗം സ്കൂൾ പ്രിൻസിപ്പൽ എസ് അജിത ഉദ്ഘാടനം ചെയ്തു. കെ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന എ, എൻ സി സി കോഡിനേറ്റർ ഷീബ എ എ, എസ് പി സി കോഡിനേറ്റർമാരായ ദിവ്യ എം എസ്, സൈജാറാണി എം എസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന അധ്യാപിക സബീല ബീവി സി എസ് നയിച്ചു.
Contents
