പ
വ
എസ്. പ്രവീൺ ചന്ദ്ര
സിപിഐ (എം)
അഞ്ചുതെങ്ങ്
ലോക്കൽ കമ്മിറ്റി സെക്രട്ടറി .
നിലവിലെ ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡ് സിഐറ്റിയു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായി നിയമിതനായ സാഹചര്യത്തിലാണ് അഞ്ചുതെങ്ങിൽ പുതിയ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
വി ലൈജുവിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ്
എസ്. പ്രവീൺ ചന്ദ്രയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് കടന്നുവന്ന
എസ് .പ്രവീൺചന്ദ്ര വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകി നിരവധി തവണ പോലീസ് മർദ്ദനങ്ങൾക്ക് ഇരയായിട്ടുണ്ട്.
എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരിന്നു.
നിലവിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയാണ്.
ആറ്റിങ്ങൽ ഗവ കോളേജിലെഎസ് എഫ് ഐ നേതാവായി പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായി മാറിയിരുന്നു പ്രവീൺചന്ദ്ര
അഞ്ചുതെങ്ങിലെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ തന്നെ കഴിവ് തെളിയിച്ച ജനകീയ നേതാവാണ് പ്രവീൺചന്ദ്ര.
ജനസേവനത്തിനുള്ള അംഗീകാരം തന്നെയാണ് പ്രവീൺചന്ദ്രക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്.
