തിരുവനന്തപുരം: ഒരു കൃഷിഭവൻ ഒരു ഉല്പന്നം എന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാർക്കര കൃഷിക്കൂട്ടം ശാർക്കര പച്ചരി എന്ന ഒരു അരി ഉപോല്പന്നം തയ്യാറാക്കിയത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി ഔദ്യോഗിക വിപണനോദ്ഘാടനവും; ബ്രാൻഡ് പ്രകാശനവും നടത്തി. ചിറയിൽ പാടശേഖരത്തെ കൃഷി കാരണവർ കെ എസ് പ്രകാശ് കൃഷി ചെയ്തെടുത്ത പച്ചനെല്ല് കുത്തിയെടുത്ത് വത്സല, സുജാത, ശ്രീദേവി, ജീവ , സിന്ധു, സൂര്യ തുടങ്ങിയവർ ചേർന്ന് രൂപീകരിച്ച ശാർക്കര കൃഷിക്കൂട്ടമാണ് ശാർക്കര പച്ചക്കരിയുടെ അണിയറ ശില്പികൾ. കൃഷി അസിസ്റ്റൻറ് കാർത്തിക. ജെ.എസ് ആണ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ. ഗ്രാമപ്പഞ്ചായത്തിൽ നടന്ന പച്ചരി ബ്രാൻഡ് പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ സരിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി ബിജു, സെക്രട്ടറി എസ് ബിന്ദുലേഖ, കൃഷി ആഫീസർ എസ് ജയകുമാർ, അസി: കൃഷി ആഫീസർ എസ് അനിൽകുമാർ, പെസ്റ്റ് സ്കൗട്ട് ഗുരുദത്ത്, കാർഷിക വികസന സമിതി അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് മുതൽ ആറാം തീയതി വരെ പൂജപ്പുരയിൽ നടക്കുന്ന കൃഷി വകുപ്പിൻ്റെ ഞാറ്റുവേല ചന്തയിൽ ആറ്റിങ്ങൽ എ ഡി എ തല കൃഷിക്കൂട്ടം പ്രദർശന വിപണന പവലിയനിൽ ചിറയിൻ കീഴിൻ്റ ശാർക്കര പച്ചരിയുമുണ്ടാകും.
