തിരുവനന്തപുരം: ഡോക്ടേഴ്സ് ദിനത്തിൽ ഉമ്മൻ ഡാനിയൽ ഡോക്ടറെ ആദരിച്ച് മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷനും എസ് കെ എസ് വെൽനസ് സെന്ററും. ദീർഘനാളായി ശിശുരോഗ രംഗത്തെ ആറ്റിങ്ങലിലെ നിറസാന്നിധ്യമാണ് ഡോക്ടർ ഉമ്മൻ ഡാനിയേൽ. ബോധി തീർത്ഥസ്വാമികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു അധ്യക്ഷനായിരുന്നു. സുധർമ, സുഖിൽ, നിതിൻ (കൗൺസിലർമാർ), ഷാജി, അഡ്വക്കേറ്റ് താഹ, ഡോക്ടർ അലീഷ, എസ് സുനിൽ എന്നിവർ പ്രസംഗിച്ചു. ഡോക്ടർ നിഷാദ് ക്ലാസ് എടുത്തു. സൗജന്യ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
Contents
