തിരുവനന്തപുരം: സ്ത്രീകളായ മോഷണസംഘം അറസ്റ്റില്‍. അബി, റോഷിനി, മല്ലിക എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി ഈ സ്ത്രീകള്‍ മോഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ബസില്‍വെച്ച് പഴ്സും മൊബൈലും മോഷ്ടിച്ച് ഓട്ടോയില്‍ രക്ഷപ്പെടുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ഓട്ടോറിക്ഷ തടഞ്ഞ് വഞ്ചിയൂര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Contents
