തിരുവനന്തപുരം: കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പാവപെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നു.യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 60 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്.യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി ചിറയിൻകീഴ് മണ്ഡലത്തിൽഅഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ പുത്തൻനട വാർഡിലെ ഓടുതയിൽ വീട്ടിൽ സുധ -പ്രസാദ് ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.നിർമ്മാണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ വി ജോയി എം എൽ എ നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ. എം. സക്കീർ അദ്ധ്യക്ഷനായി. യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി. സുനിൽകുമാർ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്, സിഐടിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. എ. ബിജുരാജ് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജേഷ് നന്ദിയും പറഞ്ഞു.
