ആറ്റിങ്ങൽ: വാഹനത്തിൽനിന്നും പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോരാണി പുകയിലത്തോപ്പ്സ്വദേശി ബിനുവിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 6 മണിക്കായിരുന്നു മോഷണം നടന്നത്.ദേശീയ പാതയിൽ പാലമൂട് ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന തമിഴ്നാട് സ്വദേശി സുബ്രമണിയുടെ ട്രെയിലർ വാഹനത്തിന്റെ കാബിനിൽ നിന്നാണ് പ്രതി രൂപ മോഷ്ടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Contents
