ആറ്റിങ്ങൽ: ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപ്പന നടത്തി വന്ന അവനവഞ്ചേരി കൈപ്പറ്റിമുക്ക് രാശി ഭവനിൽ രാര കുമാർ-നെയാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ കയ്യിൽ നിന്നും 20 ലിറ്റർ മദ്യവും സംഘം പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ഒന്നാം തീയതി ഡ്രൈ ഡേ ദിനത്തിൽ കൈപ്പറ്റിമുക്ക് കേന്ദ്രീകരിച്ച് വ്യാപകമായി മദ്യ വില്പന നടത്തിവരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ എക്സൈസ് സംഘം പ്രതിയുടെ വീടിന് സമീപത്ത് വെച്ച് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ പ്രതി കാലങ്ങളായി കൈപ്പറ്റുമുക്ക് കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തിവരുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ആറ്റിങ്ങൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ദീപക്, അശോക കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ അനിരുദ്ധൻ, വൈശാഖ്, ഗിരീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
