ആര്യനാട്: അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു.ആര്യനാട് കോട്ടയ്ക്കകം എരുമോട് കുന്നുംപുറത്ത് വീട്ടിൽ സീരിയൽ-സിനിമ വസ്ത്രാലങ്കാര കലാകാരൻ സനൽകുമാർ (തമ്പി ആര്യനാട്-53)നാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഉഴമലയ്ക്കൽ കുളപ്പടയ്ക്ക് സമീപം വച്ചായിരുന്നു അപകടം നെടുമങ്ങാട് നിന്നും ആര്യനാട്ടേയ്ക്ക് വരികയായിരുന്ന സനൽ കുമാറിന്റെ സ്കൂട്ടറിനെ എതിരെ അമിത വേഗതയിൽ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൂട്ടറിനേയും ആളിനേയും ഏറെ മുന്നോട്ടു കൊണ്ടുപോയി. കാലുകള്‍ക്കും നെട്ടല്ലിനും ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സനൽകുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
