തിരുവന്തപുരം: വട്ടിയൂർകാവ് കാഞ്ഞിരംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എഞ്ചിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ വണ്ടി നിർത്തി പുറത്തിറങ്ങി. അടുത്ത വീട്ടിൽ നിന്നും പൈപ്പിൽ വെള്ളമെത്തിച്ച് കെടുത്താൻ നോക്കിയെങ്കിലും തീ ആളിപ്പടർന്നു. മാരുതി ഒമ്നി വാൻ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരമെന്ന് പ്രാഥമികമായി കരുതുന്നു.
Contents
